നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം

By Desk Reporter, Malabar News
Authorities take action against tipper lorries
Representational Image

കൊല്ലം: നിയമം ലംഘിച്ചുള്ള ടിപ്പറോട്ടം ചോദ്യം ചെയ്‌ത പിതാവിനെയും മകനെയും ഡ്രൈവർ ക്രൂരമായി തല്ലിച്ചതച്ചു. 18 വയസുകാരൻ ഇർഫാൻ, പിതാവ് നിസാമുദ്ദീൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. കൊല്ലം ചിതറയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകുന്നേരം ആറു മണിക്ക് ശേഷം അമിത ലോഡുമായി ടിപ്പറുകൾ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്‌തതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചത്.

നിയമലംഘനം ചോദ്യം ചെയ്‌ത ഇർഫാനെ ടിപ്പർ ലോറി ഡ്രൈവർമാർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇത് തടയാനെത്തിയ ഇർഫാന്റെ പിതാവ് നിസാമുദ്ദീനെയും ഡ്രൈവർമാർ ക്രൂരമായി തല്ലിച്ചതച്ചു.

വൈകിട്ട് ആറു മണിക്ക് ശേഷം കരിങ്കൽ ലോഡുമായി ടിപ്പർ യാത്രകൾക്ക് നിരോധനമുണ്ട്. ഇത് മറികടന്ന് ടിപ്പറുകൾ നിരത്തിലിറങ്ങുന്നത് സ്‌ത്രീകളക്കം സംഘടിച്ച് ചോദ്യം ചെയ്‌തു. ഇതിന്റെ പേരിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ക്വാറിയിലെ ഡ്രൈവർമാർ സംഘം ചേർന്ന് എത്തി ആക്രമിക്കുകയായിരുന്നു എന്ന് മർദ്ദനമേറ്റവർ പറയുന്നു.

അമിത അളവിൽ കരിങ്കല്ല് കയറ്റിയുള്ള ടിപ്പറുകളുടെ അനധികൃത യാത്രക്ക് പോലീസും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും കൂട്ടു നിൽക്കുകയാണെന്ന വിമർശനവും നാട്ടുകാർ ഉയർത്തുന്നുണ്ട്. അതേസമയം മർദ്ദനമേറ്റു എന്ന പരാതിയുമായി ടിപ്പർലോറി ഡ്രൈവർമാരും ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.

Most Read:  വേട്ടയാടലാണ് ഇപ്പോഴും നടക്കുന്നത്, കടുത്ത മാനസികസമ്മർദ്ദം; ഫാത്തിമ തഹ്‌ലിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE