‘റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’; സായ് വെങ്കിടേഷ് പ്രധാന വേഷത്തിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
Sai Venkitesh _ Malayalam Actor
സായ് വെങ്കിടേഷ്
Ajwa Travels

കൗമാരങ്ങളുടെ കഥ പറയുന്ന റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച് എന്ന പുതിയ ചിത്രത്തിൽ വ്യവസായിയും സിനിമാ നിർമാതാവുമായ സായ് വെങ്കിടേഷ് പ്രധാന വേഷത്തിലെത്തുന്നു. ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് നിരവധി ചിത്രങ്ങളിൽ ചെറുവേഷങ്ങൾ ചെയ്‌താണ്‌ പ്രധാന വേഷത്തിലേക്ക് എത്തുന്നത്.

ഒരു വടക്കൻ പങ്കാളി, രണ്ടാം പകുതി, കരുവ്, ദ്രാവിഡ രാജകുമാരൻ, ഡസ്‌റ്റ്ബിൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സായ് വെങ്കിടേഷ് തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന്‍ നിർമിക്കുന്ന റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച് സംവിധാനം ചെയ്യുന്നത് നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ്.

സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചന ഒരുക്കുന്നത്. മൂന്ന് സ്‌ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്ന കൗമാരക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ സായ് വെങ്കിടേഷ് ഏറെ ശ്രദ്ധേയ വേഷമാണ് ചെയ്യുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥൻ, പൂജ അരുൺ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ഒട്ടേറെ സിനിമകൾക്ക് നിർമാതാവും നിർമാണ പങ്കാളിയുമായി സായ് വെങ്കിടേഷ്, ‘സ്വാമി’ എന്ന പേരിലാണ് അടുപ്പക്കാർക്കിടയിൽ വിളിക്കപ്പെടുന്നത്. ജ്വല്ലറി ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുവന്ന സ്വാമിക്ക് സിനിമയോടുള്ള പാഷനാണ് ജ്വല്ലറി ബിസിനസിൽ നിന്ന് സിനിമാരംഗത്തേക്ക് വരാന്‍ ഇടയാക്കിയത്.

Sai Venkitesh _ Malayalam Actor
സായ് വെങ്കിടേഷ്

ചലച്ചിത്ര മേഖലയുമായി വര്‍ഷങ്ങളായുള്ള ബന്ധങ്ങൾ സ്വാമിക്ക് നൽകിയ അനുഭവ സമ്പത്തും നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌ത്‌ നേടിയ കരുത്തും റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്ചിത്രത്തിലെ വേഷം മനോഹരമാക്കാൻ തന്നെ സഹായിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.

Sai Venkitesh _ Malayalam Actor

അഭിനയത്തോടൊപ്പം സിനിമയുടെ പുത്തൻ തലമായ ഒടിടി വ്യവസായ രംഗത്ത് തീയേറ്റർ പ്‌ളേ എന്ന സംരംഭത്തിലും സ്വാമിക്ക് പങ്കാളിത്തമുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പുമായി വിവിധ സംരംഭങ്ങളിൽ ഇപ്പോഴും സഹകരിക്കുന്ന സ്വാമിക്ക് പക്ഷെ, അഭിനയത്തോടാണ് ഏറ്റവും പ്രിയം. അഭിനയത്തിൽ സജീവമായതോടെ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടി വരുന്നതായും സ്വാമി പറഞ്ഞു.

'Rabeka Stephente Chathuramuri 6.5 inch'

Most Read: ട്രെയിനുകളില്‍ വൈഫൈ നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE