90 പൈസക്ക് വാങ്ങിയ സ്‌പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപക്ക്

By Desk Reporter, Malabar News
The spoon auctioned for Rs 2 lakh
Ajwa Travels

നമ്മൾ നിസാരമെന്ന് കരുതുന്ന പല വസ്‌തുക്കൾക്കും വലിയ വിലയുണ്ടാകും. അത് വ്യക്‌തികളുടെ കാര്യത്തിലായാലും വസ്‌തുക്കളുടെ കാര്യത്തിലായാലും. അത്തരത്തിൽ കണ്ടാൽ നിസാരമെന്ന് തോന്നുന്നതും ഒരു പ്രത്യേകതയോ ഇഷ്‌ടമോ തോന്നാത്തതുമായ ഒരു പുരാവസ്‌തുവാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റ് പോയത്.

വെറും 90 പൈസക്ക് വാങ്ങിയ ഒരു പഴകിയ സ്‌പൂൺ ആണ് ലേലത്തിൽ വിറ്റുപോയത്. ലണ്ടനിലെ ഒരു കാര്‍ ബൂട്ട് സെയിലില്‍ നിന്നുമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്‌തി സ്‌പൂൺ വാങ്ങിയത്. ഇടിച്ച് തകര്‍ന്നത് പോലെ തോന്നിക്കുന്ന ഈ സ്‌പൂൺ ആദ്യ കാഴ്‌ചയില്‍ തന്നെ അസാധാരണമായി ഇദ്ദേഹത്തിന് തോന്നി. അതിനാലാണ് ഇദ്ദേഹം ഇത് സ്വന്തമാക്കിയത്. ഇതൊരു പുരാവസ്‌തു ആയിരിക്കാം എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നതായും ബ്രിട്ടീഷ് ടാബ്ളോയ്‌ഡ്‌ ആയ ‘ദി സണ്‍’ റിപ്പോർട് ചെയ്യുന്നു.

സ്‌പൂൺ ലേലത്തിൽ വെക്കാനായി ഇദ്ദേഹം ഒരു സ്‌ഥാപനത്തെ സമീപിച്ചു. ഇദ്ദേഹം സമീപിച്ച ലോറന്‍സസ് ഓക്ഷനീര്‍സ് എന്ന സ്‌ഥാപനം സ്‌പൂണിന്റെ പ്രത്യേകതകൾ അറിയാനായി വെള്ളി വസ്‌തുക്കളുടെ വിദഗ്‌ധനായ അലക്‌സ് ബച്ചറിനെ സമീപിച്ചു. അദ്ദേഹമാണ് 5 ഇഞ്ച് വലിപ്പമുള്ള ഈ വെള്ളി സ്‌പൂൺ പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത്. അദ്ദേഹം സ്‌പൂണിന് 51,712 രൂപയാണ് പ്രാഥമിക മതിപ്പ് വിലയായി നിർണയിച്ചത്.

തുടർന്ന് ലേലത്തിൽ വെച്ച സ്‌പൂണിന് അടിസ്‌ഥാന വിലയായ 51,712 രൂപയില്‍ നിന്ന് പതിയെ വില കൂടി വന്നു. അത് ലക്ഷം രൂപ കടന്ന് മുന്നേറി. പലരും സ്‌പൂൺ വാങ്ങാന്‍ മുന്നോട്ടുവന്നു. അതിന്റെ പ്രത്യേക ആകൃതിയും പഴക്കവുമാണ് പലരിലും സ്‌പൂൺ സ്വന്തമാക്കാന്‍ ആഗ്രഹം ജനിപ്പിച്ചത്. ഒടുവില്‍ രണ്ട് ലക്ഷം രൂപക്കാണ് സ്‌പൂൺ വിറ്റ് പോയത്.

Most Read:  ‘മാതൃത്വം കഠിനമാണ്’; കുഞ്ഞിനെ കുളിപ്പിക്കാൻ പാടുപെടുന്ന അമ്മക്കുരങ്ങ് വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE