‘മാതൃത്വം കഠിനമാണ്’; കുഞ്ഞിനെ കുളിപ്പിക്കാൻ പാടുപെടുന്ന അമ്മക്കുരങ്ങ് വൈറലാകുന്നു

By Desk Reporter, Malabar News
Ajwa Travels

പൊതുവെ കുഞ്ഞുങ്ങൾക്ക് കുളിക്കാൻ നല്ല മടിയാണ്. അമ്മയുടെ ചൂടുപറ്റി കിടക്കാനാഗ്രഹിക്കുന്ന അവർ വെള്ളം ദേഹത്ത് വീഴുമ്പോൾ കരയുന്നത് അതുകൊണ്ടാവാം. നമ്മൾ മനുഷ്യർ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പെടുന്ന കഷ്‌ടപ്പാട് എത്രയാണെന്ന് മിക്കവർക്കും അറിയാവുന്നതാവും. എന്നാൽ ഒരു അമ്മക്കുരങ്ങ് തന്റെ കുഞ്ഞിനെ കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?

കുഞ്ഞിനെ കുളിപ്പിക്കാൻ പാടുപെടുന്ന അമ്മക്കുരങ്ങിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് ഓഫിസർ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. ദേഹത്ത് പറ്റിക്കിടക്കുന്ന കുഞ്ഞിനെ അമ്മക്കുരങ്ങ് വെള്ളത്തിലേക്ക് ഇറക്കാൻ ശ്രമിക്കുന്നെങ്കിലും കുഞ്ഞ് കുതറി മാറുന്നത് വീഡിയോയിൽ കാണാം. ഓടിപ്പോവാൻ തുടങ്ങുന്ന കുഞ്ഞിനെ പിടിച്ച് വലിച്ചാണ് അമ്മക്കുരങ്ങ് കുളിപ്പിക്കുന്നത്.

ഏകദേശം 2 ലക്ഷം കാഴ്‌ചക്കാരാണ് ചുരുങ്ങിയ സമയംകൊണ്ട് വീഡിയോക്ക് ഉണ്ടായത്. നിരവധി കമന്റുകളും ഷെയറുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. മാതൃത്വം എത്ര കഠിനമാണ് എന്നാണ് ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്‌.

Most Read:  ഇവിടെ പഴയ ശവക്കല്ലറകൾ കണ്ടെത്തുന്നത് ചെമ്മരിയാടുകളാണ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE