റഫാൽ കരാർ; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് ഫ്രഞ്ച് മാദ്ധ്യമം

By Staff Reporter, Malabar News
Rafale_new-report
Representational Image
Ajwa Travels

ന്യൂഡെൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് ഫ്രഞ്ച് മാദ്ധ്യമമായ മീഡിയപാർട്ട്. റഫാൽ കരാറിനായി ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്നാണ് മീഡിയ പാർട്ട് വെളിപ്പെടുത്തുന്നത്. 7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന്‍ സുഷെൻ ഗുപ്‌തയ്‌ക്ക്‌ ദസോ ഏവിയേഷൻ നല്‍കി. കൈക്കൂലി നൽകാൻ വ്യാജ രേഖകൾ ഉപയോഗിച്ചുവെന്നും വെളിപ്പെടുത്തലിൽ പറയുന്നു.

തെളിവുകൾ ലഭിച്ചിട്ടും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ ഈ വിഷയത്തിൽ അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജൻസികൾക്ക് 2018 ഒക്‌ടോബറിൽ തന്നെ തെളിവ് ലഭിച്ചിരുന്നതായി മീഡിയപാർട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും മീഡിയപാർട്ട് പുറത്തുവിട്ടു. റഫാല്‍ ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മീഡിയപാര്‍ട്ട് നേരത്തെ റിപ്പോര്‍ട് ചെയ്‌തിരുന്നു.

ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. സ്‌പെഷ്യല്‍ ജഡ്‌ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫിസ് വ്യക്‌തമാക്കിയിരുന്നു. പബ്‌ളിക് പ്രൊസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളിലെ സത്യം പുറത്തുവരണമെന്ന് അവര്‍ വ്യക്‌തമാക്കി.

ഫ്രഞ്ച് എന്‍ജിഒ ഷെര്‍പയുടെ പരാതിയിലാണ് നടപടി. കരാറില്‍ അഴിമതി നടന്നതായും സ്വാധീനം ചെലുത്തപ്പെട്ടതായും ഷെര്‍പ ആരോപിച്ചിരുന്നു. 2021 ഏപ്രില്‍ മുതല്‍ മീഡിയാപാര്‍ട്ട് വെബ്‌സൈറ്റ് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ ഇടനിലക്കാര്‍ക്ക് 8000 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഇവർ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. പബ്‌ളിക് പ്രൊസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളിലെ സത്യം പുറത്തുവരണമെന്ന് അവര്‍ വ്യക്തമാക്കി.

Read Also: വില്ലനായി ന്യൂനമർദ്ദം; ചെന്നൈയിൽ മഴ കുറഞ്ഞേക്കും, അതിജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE