പ്രസാദത്തിലെ കോഴിക്കറി കാണാൻ മോദിയെ ക്ഷണിച്ച് യച്ചൂരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ണൂരിലെ മാടായിക്കാവിലെ പ്രസാദത്തിലെ കോഴിക്കറി കാണാനും മനസിലാക്കാനും ക്ഷണിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

By Backend Office, Malabar News
yachuri-invited-modi-to-see-the-chicken-curry-in-prasadam
Image courtesy | India Times
Ajwa Travels

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി മാടായിക്കാവ് ക്ഷേത്രത്തിലെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്നും അത് മോദിക്ക് കാണിച്ചു കൊടുക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വ്യത്യസ്‌തങ്ങളായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളൂം ഉളള നാടാണിതെന്നും ആ വൈവിധ്യം നിലനിർത്തുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

‘‘നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടത്തെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്‌തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉളള നാടാണിത്. ഈ നാടിന്റെ വൈവിധ്യത്തെ തകർക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കില്ല. ആന്ധ്രയിലെയും മാടായിയിലെയും വൈവിധ്യം നിലനിർത്തണം’’ -യെച്ചൂരി വിശദീകരിച്ചു.

നിറഞ്ഞ കയ്യടികളുടെ അകമ്പടിയിലാണ് നാട്ടുകാർ ഈ പരാമർശത്തെ സ്വീകരിച്ചത്. പഴയങ്ങാടിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.

HEALTH | ആരോഗ്യവുമായി ബന്ധപ്പെട്ട വാർത്തകൾ ഇവിടെ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE