ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് റഹീം; മാദ്ധ്യമങ്ങൾക്ക് വിമർശനം

By News Desk, Malabar News
AA Rahim about MC Josephines Resignation
Ajwa Travels

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. താൻ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങൾ നൽകിയതെന്നും റഹീം വിമർശിച്ചു.

വിവാദ പരാമർശം നടത്തിയതിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചതിനാൽ രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം റഹീം പ്രതികരിച്ചത്. സ്‌ത്രീധനത്തിന് എതിരായ ക്യാംപയിൻ കൂടുതൽ ശക്‌തിപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ അത്തരത്തിലുള്ള ഒരു ചർച്ചാ പരിസരം സൃഷ്‌ടിച്ചിട്ടുണ്ട്. അത് മുൻപോട്ട് കൊണ്ടു കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും റഹീം അറിയിച്ചിരുന്നു. സിപിഐ സംഘടനയായ എഐവൈഎഫ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ജോസഫൈനെ പിന്തുണച്ച് റഹീം രംഗത്തെത്തിയത്.

ഇത്തരം വിവാദങ്ങൾ ഉയരുമ്പോൾ പൊതുവിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം നിരവധി വിമർശനങ്ങളാണ് ഉയർന്നത്.

Also Read: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നവെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE