‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

By News Desk, Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌.

‘എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ല. മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരും. കൂടാതെ കരിനിയമം പിന്‍വലിക്കേണ്ടതായും വരും. ഇത് വെറും തുടക്കം മാത്രമാണ്’- രാഹുല്‍ ട്വീറ്റ് ചെയ്‌തു.

Read Also: തന്നെ വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്‌തിയുടെ ട്വീറ്റ്

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി ഡെല്‍ഹിയിലേക്ക് നീങ്ങുന്നത്. കര്‍ഷകരെ ഡെല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ആദ്യം പോലീസ് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ഷക നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചക്ക് പിന്നാലെ കര്‍ഷകര്‍ക്ക് ഡെല്‍ഹിയില്‍ പ്രവേശിക്കാനും ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ സമാധാന പൂര്‍ണമായ പ്രതിഷേധത്തിനും അനുമതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE