രാഹുല്‍ ഗാന്ധിക്ക് കോവിഡ്

By Staff Reporter, Malabar News
rahul gandhi
രാഹുല്‍ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗബാധ സ്‌ഥിരീകരിച്ചത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കൂടാതെ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന് ചൊവ്വാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുകയായിരുന്ന ഉത്തർ പ്രദേശ് സഹമന്ത്രി ഹനുമാൻ മിശ്ര ഇന്ന് മരണപ്പെട്ടിരുന്നു.

Read Also: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE