രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ്‌ പ്രവർത്തകരോട് രാഹുൽ

By Staff Reporter, Malabar News
rahul gandhi
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് കോൺഗ്രസ്‌ പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

“സിസ്‌റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. ഈ ദുരന്ത സമയത്ത് ഉത്തരവാദിത്വമുള്ള പൗരൻമാരെയാണ് രാജ്യത്തിന് ആവശ്യം. നിങ്ങൾ എല്ലാ രാഷ്‌ട്രീയ പ്രവർത്തനവും മാറ്റിവച്ച് ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്യൂ, അവരുടെ വേദനയിൽ ആശ്വാസം നൽകൂ,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ജനങ്ങൾ ഒക്‌സിജനും വാക്‌സിനും കിട്ടാതെ ദുരിതം അനുഭവിക്കുമ്പോൾ കേന്ദ്ര സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും മറ്റു അനാവശ്യ പദ്ധതികള്‍ക്ക് വേണ്ടിയും പണം ചെലവാക്കുന്നതിന് പകരം കോവിഡ് വാക്‌സിന്‍ നല്‍കുന്നതിലും ഓക്‌സിജന്‍ എത്തിക്കുന്നതിലുമാണ് കേന്ദ്രം ശ്രദ്ധ ചെലുത്തേണ്ടത് എന്നും രാഹുല്‍ പറഞ്ഞിരുന്നു.

Read Also: കേരളത്തിൽ പ്രാണവായു മുടങ്ങില്ലെന്ന ധൈര്യത്തിൽ കേന്ദ്രത്തെ ന്യായീകരിക്കാം; എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE