മഴ; നെല്ല് കൊയ്യാനാകാതെ കർഷകർ; ആശങ്ക

By Trainee Reporter, Malabar News
rain; Farmers unable to harvest paddy
Ajwa Travels

വയനാട്: മഴ കാരണം നെല്ല് കൊയ്യാനാകാതെ പ്രതിസന്ധിയിലായി കർഷകർ. വയനാട് ജില്ലയിലെ നെല്ലറയായ പനമരം പഞ്ചായത്തിലെ കർഷകരാണ് മഴ മൂലം നെല്ല് കൊയ്യാനാകാതെ ആശങ്കയിൽ ആയിരിക്കുന്നത്. കോവിഡിൽ പ്രതിസന്ധിയിലായ കർഷകർ ബാങ്ക് വായ്‌പ എടുത്തും കടം വാങ്ങിയുമായിരുന്നു കൃഷി ഇറക്കിയത്.

എന്നാൽ, കാലംതെറ്റിയ മഴ മൂലം എല്ലാം വെള്ളത്തിലായി. നെല്ല് മൂക്കുന്ന സമയത്തെ ശക്‌തമായ മഴയിൽ പാതിയോളം പാതിരായെന്ന് കർഷകർ പറയുന്നു. മഴ തുടരുന്നതിനാൽ ചില ഭാഗങ്ങളിൽ കൊഴിച്ചിലും തുടങ്ങിയിട്ടുണ്ട്. വയലിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ വൈക്കോല് പോലും ലഭിക്കാത്ത അവസ്‌ഥയാണെന്നും കർഷകർ പറയുന്നു.

കോവിഡും മഴയും മൂലം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ കർഷകരെ സഹായിക്കാൻ അധികൃതർ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Most Read: പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE