വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

By Staff Reporter, Malabar News
rain alert-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്‌ഥാ നിരീക്ഷണ വകുപ്പ്. തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ശക്‌തമായതോ അതിശക്‌തമായതോ ആയ മഴ ലഭിച്ചേക്കും.

ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റർ മുതല്‍ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.

സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും ശക്‌തമായ മഴയാണ് പലയിടങ്ങിലും അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ മഴതുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അപകട സാധ്യതയുള്ള മേഖലകള്‍, വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അപകട സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.

വരും ദിവസങ്ങളിൽ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ച ജില്ലകൾ:

ജൂലായ് 21– കോഴിക്കോട്, കണ്ണൂര്‍
ജൂലായ് 22– കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

യെല്ലോ അലര്‍ട് പ്രഖ്യാപിച്ച ജില്ലകൾ:

ജൂലായ് 18– മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

ജൂലായ് 19– കണ്ണൂര്‍, കാസര്‍ഗോഡ്

ജൂലായ് 20– കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

ജൂലായ് 21– കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്

ജൂലായ് 22– പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം

Most Read: ‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE