‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്

By Syndicated , Malabar News
Thejaswi Yadav
Ajwa Travels

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണ്. എന്നാൽ ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രവും പ്രധാനമന്ത്രിയും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തേജസ്വി യാദവ് വിമർശിച്ചു.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. നട്ടെല്ലൊടിഞ്ഞ അവസ്‌ഥയിലാണ് ജനം. വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങളെ രക്ഷിക്കുമെന്ന് പറയുന്ന കേന്ദ്രവും പ്രധാനമന്ത്രിയും പക്ഷേ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചിട്ടും ബിജെപി നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.

ഇന്ധന വില വര്‍ധനവിനെതിരെ ബീഹാറില്‍ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ആർജെഡി.

Read also: കേന്ദ്രമന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന് പരാതി; വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE