റെക്കോർഡ് തുകയ്‌ക്ക് ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് രാജമൗലിയുടെ ‘ആർആർആർ’

By Staff Reporter, Malabar News
malabarnews-rrr
Ajwa Travels

റിലീസിന് മുൻപ് തന്നെ 325 കോടി രൂപയോളം നേടി രാജമൗലി ചിത്രം ആർആർആർ. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റഴിച്ചതിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്‌സ്, സ്‌റ്റാർ ഗ്രൂപ്പ് മുതലായവയാണ് അവകാശങ്ങൾ സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

450 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്. നേരത്തെ തന്നെ വൻ തുകയ്‌ക്ക് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റഴിച്ചതായി വാർത്തകൾ വന്നിരുന്നു, എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. ചിത്രത്തിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിലെ ടെലിവിഷൻ സംപ്രേഷണ അവകാശം സ്വന്തമാക്കിയത് സ്‌റ്റാർ ഗ്രൂപ്പാണ്.

ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ്‌ അവകാശം നേടിയത് സീ 5ഉം, നെറ്റ്ഫ്ളിക്‌സുമാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ഒടിടി സ്‌ട്രീമിംഗ്‌ അവകാശമാണ് സീ 5 സ്വന്തമാക്കിയത്. എന്നാൽ ഹിന്ദിയിൽ നെറ്റ്ഫ്ളിക്‌സ് ആവും ചിത്രം പ്രദർശനത്തിന് എത്തിക്കുക.

Read Also: മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE