രജിഷ വിജയൻ തെലുങ്കിലേക്ക്; രവി തേജയുടെ നായികയായി അരങ്ങേറ്റം

By Staff Reporter, Malabar News
rajisha vijayan_rama rao on duty

തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ പ്രിയതാരം രജിഷ വിജയൻ. രവി തേജ നായകനാകുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി‘ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവട് വെക്കുന്നത്.

നവാഗതനായ ശരത് മന്ദവന സംവിധാനം ചെയ്യുന്ന ‘രാമരാവു ഓൺ ഡ്യൂട്ടി’ രവി തേജയുടെ 68ആമത്തെ ചിത്രം കൂടിയാണ്.

 

View this post on Instagram

 

A post shared by Rajisha Vijayan (@rajishavijayan)

ധനുഷ് നായകനായെത്തിയ ‘കർണനി’ലൂടെ രജിഷ തമിഴിലും അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു.

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന ‘എല്ലാം ശരിയാകും’, ഫഹദിനെ നായകനാക്കി സജിമോൻ പ്രഭാകർ ഒരുക്കുന്ന ‘മലയൻകുഞ്ഞ്’, കാർത്തി നായകനായെത്തുന്ന ‘സർദാർ’ എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്. ‘ഖൊ ഖൊ’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Read Also: ‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE