രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം

By Team Member, Malabar News
rajyasabha
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രിൽ 30ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. തുടർന്ന് അന്ന് തന്നെ വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ചൊവ്വാഴ്‌ച മുതലാണ് ആരംഭിക്കുക.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. തുടർന്ന് ഏപ്രിൽ 21ആം തീയതി സൂക്ഷ്‌മപരിശോധന നടക്കും. ഏപ്രിൽ 23ആം തീയതി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടായിരിക്കുക.

Read also : കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌; അരക്കോടി രൂപ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE