എട്ട് വയസുകാരിക്ക് നേരെ പീഡന ശ്രമം; മധ്യവയസ്‌കൻ അറസ്റ്റില്‍

By News Desk, Malabar News
Kannur Rape Attempt
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍. പയ്യന്നൂര്‍ കുന്നരു സ്വദേശി നാരായണനെയാണ് (55) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു.

കുട്ടികള്‍ക്കെതിരെയുള്ള അക്രമം ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരിയാരത്ത് 17 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏമ്പേറ്റ് സ്വദേശികളായ വാസു (62), കുഞ്ഞിരാമന്‍ (74) , മോഹനന്‍ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ക്കുമെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടില്‍ കൊണ്ടുപോയാണ് വാസു പീഡിപ്പിച്ചത്. കുഞ്ഞിരാമന്‍ കുട്ടിയുടെ ബന്ധു കൂടിയാണ്. ഇയാള്‍ കഴിഞ്ഞ ജൂണ്‍ 24 നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഈ വാര്‍ത്തക്ക് പിന്നാലെയാണ് 8 വയസുകാരിയുടെ പീഡന വിവരം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE