ആർബിഐ പണനയം ഇന്ന് പ്രഖ്യാപിക്കും; വിപണിയിൽ മുന്നേറ്റം

By Staff Reporter, Malabar News
the-indian-stock-market-is-in-upswing
Ajwa Travels

മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്‌ടത്തിനൊടുവില്‍ ഈ ആഴ്‌ചയിലെ അവസാന വ്യാപാര ദിവസമായ ഇന്ന് നേരിയ നേട്ടത്തിലാണ് ഓഹരി വിപണി വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 24 പോയിന്റ് ഉയര്‍ന്ന് 59,059 എന്ന നിലയിലും നിഫ്റ്റി 19 പോയിന്റ് നേട്ടത്തില്‍ 17,659 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്ന് പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് മാര്‍ക്കറ്റില്‍ ഉണര്‍വ് പ്രകടമായതെന്നാണ് വിലയിരുത്തൽ. നിഫ്റ്റിയില്‍ പെട്രോളിയം ഉൽപന്നങ്ങളുടെ വ്യാപാരം നേട്ടത്തില്‍ ആരംഭിച്ചപ്പോള്‍ ബാങ്കിംഗ് മേഖലയിലെ ഉള്‍പ്പെടെയുള്ള ഓഹരികള്‍ നഷ്‌ടത്തിലാണ് ഇന്ന് വില്‍പന ആരംഭിച്ചത്.

Read Also: സന്തോഷ്‌ ട്രോഫി; ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE