എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വാര്‍ഷിക ലാഭവിഹിതത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

By Staff Reporter, Malabar News
MALABARNEWS-AIRINDIA-EXPRESS
Representational Image
Ajwa Travels

കൊച്ചി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലാഭവിഹിതം 412.77 കോടി രൂപയാണ് കൊച്ചി ആസ്‌ഥാനമായുള്ള എയര്‍ ഇന്ത്യ എക്‌സ്​പ്രസിന് ലഭിച്ചത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് ഇടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് ലാഭം കൂടാന്‍ കാരണമായി. 2005-ലാണ് എയര്‍ ഇന്ത്യയുടെ കീഴില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. അതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്.

2018-19നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018-19ല്‍ 4.36 മില്യണ്‍ ആളുകളാണ് എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ സേവനം ഉപയോഗിച്ചതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 4.84 മില്യണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ വളരെ കൃത്യമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

‘കമ്പനി ഇത്തരമൊരു നേട്ടത്തിലേക്ക് എത്തിയതിന്റെ മുഴുവൻ അംഗീകാരവും ഓരോ തൊഴിലാളിക്കുമാണ്, അവരുടെ കഠിന പ്രയത്‌നവും അർപ്പണ ബോധവുമാണ് കമ്പനിയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചത്’ എയർ ഇന്ത്യ എക്‌സ്​പ്രസ് സിഇഒ ശ്യാം സുന്ദർ പറഞ്ഞു. തങ്ങളോട് സഹകരിച്ച എയർ ഇന്ത്യ ചെയർമാൻ, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

Read Also: ‘നിന്നിൽ നിന്ന് ഒരുപാട് പഠിച്ചു പാത്തൂ’; പ്രാർത്‍ഥനക്ക് പിറന്നാൾ ആശംസയുമായി ഇന്ദ്രജിത്തും പൂർണിമയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE