കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം

By Team Member, Malabar News
covid in kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കി.

രജിസ്‌ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ സ്വകാര്യ ചടങ്ങുകൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌. കൂടാതെ ഔട്ട് ഡോർ പരിപാടികൾക്ക് പരമാവധി 150 പേർക്കും ഇൻഡോർ പരിപാടികൾക്ക് പരമാവധി 75 പേർക്കും പങ്കെടുക്കാമെന്നും, ഇത് കർശനമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം 10,000 കടന്നു. 13,835 ആളുകൾക്കാണ് ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെയാണ് സംസ്‌ഥാനത്ത് ആശങ്കകൾ വർധിച്ചത്. ഇന്ന് മാത്രം സംസ്‌ഥാനത്ത് 6 ജില്ലകളിലാണ് കോവിഡ് ബാധ ആയിരം കടന്നത്. ഏറ്റവും കൂടുതൽ രോഗബാധിതർ ഇന്ന് എറണാകുളം ജില്ലയിൽ ആയിരുന്നു. 2,187 ആളുകൾക്കാണ് ഇവിടെ ഇന്ന് രോഗം സ്‌ഥിരീകരിച്ചത്.

Read also : പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE