പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

By Syndicated , Malabar News
accident_kuwait
Representational image
Ajwa Travels

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപാറ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് വിദ്യാനഗർ സ്വദേശി ‘സുഷമ’ നിവാസിൽ എ പ്രദീപ് കുമാർ (38) ആണ് മരിച്ചത്​.

ശനിയാഴ്‌ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന പ്രദീപ് കുമാറിന്റെ സ്‌കൂട്ടറിൽ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പ്രദീപിന്റെ ദേഹത്തിലൂടെ സ്‌കൂട്ടറിന്റെ തൊട്ടുപുറകിൽ ഉണ്ടായിരുന്ന ലോറി കയറി ഇറങ്ങുകയായിരുന്നു .

മേപ്പയൂർ കാരയാട്ടെ ഭാര്യവീട്ടിൽ നിന്നും സ്വദേശത്തേക്ക് മടങ്ങവെയാണ് ഇദ്ദേഹത്തിന് അപകടമുണ്ടായത്. വടകരയിൽ നിന്നെത്തിയ അഗ്‌നിശമന സേനയും, പയ്യോളി പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

Read also: ജില്ലയിൽ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം; എഎസ്ഐക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE