ബ്രിട്ടീഷ് കമ്പനിയായ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്ത് റിലയൻസ്

By News Desk, Malabar News
Ajwa Travels

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ്‌ സ്‌റ്റോക്ക് പാർക്ക് ഏറ്റെടുത്തു. 79 മില്യൺ ഡോളറിനാണ് (592 കോടി രൂപ) കമ്പനിയെ റിലയൻസ് ഏറ്റെടുത്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാം തലമുറയുടെ സ്വന്തമായ യുകെയിലെ ആദ്യത്തെ കൺട്രി ക്‌ളബ്ബാണ് സ്‌റ്റോക്ക് പാർക്ക്. വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി എണ്ണ വ്യവസായത്തിൽ നിന്ന് വിനോദ മേഖലയിൽ കൂടി ചുവടുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ.

49 ആഡംബര സ്യൂട്ടുകൾ, 27 ഗോൾഫ് കോഴ്‌സുകൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കറോളം വരുന്ന സ്വകാര്യ ഗാർഡൻ എന്നിവയാണ് ബ്രിട്ടണിലെ സ്‌റ്റോക്ക് പാർക്കിന്റെ പ്രധാന ആകർഷണങ്ങൾ. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു കമ്പനി കൂടിയാണിത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഫ് ഫിംഗർ (1964), ടുമാറോ നെവർ ഡൈസ് (1997) എന്നിവ ഷൂട്ട് ചെയ്‌തത്‌ സ്‌റ്റോക്ക് പാർക്കിലാണ്.

റിലയൻസിന്റെ കൺസ്യൂമർ ഹോസ്‌പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായാകും സ്‌റ്റോക് പാർക്കിന്റെ ഇനിയുള്ള പ്രവർത്തനം.

Also Read: സോറി, വാക്‌സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്‌ടിച്ച വാക്‌സിൻ തിരികെ നൽകി മോഷ്‌ടാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE