സോറി, വാക്‌സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്‌ടിച്ച വാക്‌സിൻ തിരികെ നൽകി മോഷ്‌ടാക്കൾ

By Desk Reporter, Malabar News
Free vaccine for those over 18 from today
Representational Image
Ajwa Travels

ചണ്ഡീഗഢ്: ഹരിയാനയില്‍ മോഷ്‌ടിച്ച കോവിഡ് വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്‌ടാക്കൾ. കോവിഡ് വാക്‌സിനുകളാണെന്ന് അറിയില്ലായിരുന്നു എന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വച്ചാണ് മോഷ്‌ടാക്കൾ ഇവ തിരിച്ചേല്‍പ്പിച്ചത്.

ജിന്ദ് പോലീസ് സ്‌റ്റേഷന് സമീപമുള്ള ചായക്കടയിലാണ് മോഷ്‌ടിച്ച വാക്‌സിനും കുറിപ്പും വച്ച് മോഷ്‌ടാക്കൾ പോയത്. പ്രതികളെ തിരിച്ചറിയുന്നതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ജിന്ദിലെ സര്‍ക്കാര്‍ സിവില്‍ ആശുപത്രിയിലെ സ്‌റ്റോർ റൂമില്‍ നിന്നാണ് ബുധനാഴ്‌ച രാത്രി കോവിഡ് വാക്‌സിൻ മോഷണം പോയത്. 1270 ഡോസ് കോവിഷീല്‍ഡും 4,40 കോവാക്‌സിനുമാണ് മോഷ്‌ടാക്കൾ കടത്തിക്കൊണ്ട് പോയത്.

സ്‌റ്റോർ റൂമിന്റെ നാല് ലോക്കുകളും ഡീപ് ഫ്രീസറും തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. മറ്റ് പല വാക്‌സിനുകളും ഉണ്ടായിരുന്നെങ്കിലും കോവിഡ് വാക്‌സിൻ മാത്രമാണ് മോഷണം പോയിരുന്നത്.

രാജസ്‌ഥാനിലും കോവിഡ് വാക്‌സിൻ മോഷണം പോയിരുന്നു. ജയ്‌പൂരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് ചൊവ്വാഴ്‌ച 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായത്.

Also Read:  രണ്ടാം ഡോസ് വാക്‌സിൻ 12 ആഴ്‌ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE