അർബൻ ലാഡർ ഇനി റിലയൻസിന് സ്വന്തം; 96 ശതമാനം ഓഹരികൾ കൈമാറി

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: ഓൺലൈൻ ഫർണീച്ചർ വിൽപന വെബ്സൈറ്റായ അർബൻ ലാഡറിന്റെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി റിലയൻസ് ഇൻഡസ്ട്രീസ്. 182.12 കോടി രൂപക്കാണ് അർബൻ ലാഡറിന്റെ ഓഹരികൾ റിലയൻസ് സ്വന്തമാക്കിയത്. റിലയൻസിന് കീഴിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡാണ് അർബൻ ലാഡറിനെ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഓൺലൈൻ റീട്ടെയിൽ വിപണിയിൽ റിലയൻസിന്റെ സാധ്യതകൾ കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ.

അർബൻ ലാഡറിന്റെ ഇക്വിറ്റി ഷെയർ 96 ശതമാനമാണ് ഈ നിക്ഷേപത്തിലൂടെ വെഞ്ച്വേഴ്‌സ് നേടിയിരിക്കുന്നത്. ഒപ്പം അർബൻ ലാഡറിന്റെ ബാക്കിയുള്ള ഓഹരികൾ കൂടി വാങ്ങാനും അതുവഴി 100 ശതമാനം ഓഹരിയും സ്വന്തമാക്കുവാനും റിലയൻസ് പദ്ധതിയിടുന്നുണ്ട്. 2023 ഡിസംബറോടെ 75 കോടിയുടെ നിക്ഷേപം കൂടി അർബൻ ലാഡറിൽ നടത്താനാണ് റിലയൻസ് ഉദ്ദേശിക്കുന്നത്.

ഫർണീച്ചറുകളും മറ്റു ഗാർഹിക ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന വ്യാപാര ശ്രംഖലയാണ് അർബൻ ലാഡർ. 8 വർഷം മുൻപാണ് ലാഡർ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന നിരവധി റീട്ടെയിൽ സ്‌റ്റോറുകളും അർബൻ ലാഡറിന് സ്വന്തമായുണ്ട്.

Read also: ഡെൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE