യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനി ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്

By News Desk, Malabar News
Representational Image
Ajwa Travels

മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണ കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദര സ്‌ഥാപനമായ റിന്യൂവബിൾ എനർജി കോർപറേഷൻ (ആർഇസി). സിംഗപ്പൂർ ആസ്‌ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം. റിലയൻസുമായി 1200 കോടി രൂപയുടെ ഇടപാടാണ് നടക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആഗോളതലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായും റിപ്പോർട്ടുകളുണ്ട്.

സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളുമാണ് ആർഇസിയുടെ പ്രധാന ഉൽപന്നങ്ങൾ. 1.5 ഗിഗാ വാട്ട്‌സാണ് വാർഷിക നിർമാണശേഷി. 4 കോടിയിലധികം സോളാർ പാനലുകൾ കമ്പനി ഇതിനകം നിർമിച്ചിട്ടുണ്ട്. ഐകിയ, ഓഡി തുടങ്ങിയ വമ്പൻമാർ ആർഇസിയുടെ പ്രമുഖ ഉപഭോക്‌താക്കളാണ്. ഇന്ത്യയിൽ ഗ്രീൻകോ, ആറ്റോമിക് എനർജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവർക്ക് വേണ്ടിയും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

Also Read: എസ്‌ജെ സിനുവിന്റ ‘തേര്‌‌’ ടൈറ്റിൽ റിലീസായി; അമിത്‌ ചക്കാലക്കൽ നായകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE