എസ്‌ജെ സിനുവിന്റ ‘തേര്‌‌’ ടൈറ്റിൽ റിലീസായി; അമിത്‌ ചക്കാലക്കൽ നായകൻ

By Siva Prasad, Special Correspondent (Film)
  • Follow author on
SJ Sinu's 'Theru' Movie
Ajwa Travels

ജനപ്രിയ പരമ്പര ഉപ്പും മുളകും സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം നിർവഹിക്കുന്ന തേര്‌‌ എന്ന സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്‌തു. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യസിനിമയായ ‘ജിബൂട്ടി’ റിലീസിലേക്ക് പ്രവേശിക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയുടെ പ്രഖ്യാപനം.

ജിബൂട്ടിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി 6 മണിക്കൂർ കൊണ്ട്‌ വൺ മില്യൺ കാഴ്‌ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ തരംഗമായി തുടരുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചതേര്‌‌ നിർമിക്കുന്നതുംജിബൂട്ടി’ യുടെ നിർമാണ കമ്പനിതന്നെയാണ്.

ബ്ളൂഹിൽ നെയ്ൽ കമ്മ്യുണിക്കേഷൻ ബാനറിൽ ജോബി പി സാം തേര്‌‌ നിർമാണം നിർവഹിക്കുമ്പോൾ തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ഡിനിൽ പികെയാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ ചുമതല തോമസ് പി മാത്യൂവും നിർവഹിക്കുന്നു.

കുടുംബകഥയും ആക്ഷൻ ത്രില്ലറും സംയുക്‌തമായി സമ്മേളിക്കുന്ന രീതിയാണ് തേര്‌‌ സിനിമക്കെന്ന് സംവിധായകൻ വ്യക്‌തമാക്കി. റിലീസ് ചെയ്‌ത ടൈറ്റിൽ പോസ്‌റ്ററിൽ ചതുരംഗകളവും, അതിലെ തേരും, പൊലീസ്‌ തൊപ്പിയും, വിലങ്ങും, തോക്കും, ഉൾപ്പെട്ട പശ്‌ചാത്തലമാണ്. നിയമങ്ങൾക്കും നിയമപാലകർക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന ടൈറ്റിൽ പോസ്‌റ്റർ സൂചന നൽകുന്നുണ്ട്‌.

SJ Sinu's 'Theru' Movie

സർക്കാർ പുറത്തിറക്കിയ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ സെപ്‌തംബർ 1ന്‌ തേര് ചിത്രീകരണം ആരംഭിക്കും. ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്‌ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടർ, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്‌മിനു സിജോ, റിയ സൈറ, ആർജെ നിൽജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

Djibouti _ Amith Chakalakkal and Shagun Jaswal
ജിബൂട്ടിയിൽ അമിത്തും ശഗുൻ ജസ്‌വാളും

ഛായാഗ്രഹണം: ടിഡി ശ്രീനിവാസ്, എഡിറ്റർ: സംജിത് മുഹമ്മദ്, സംഗീതം: യാക്‌സൻ & നേഹ, ആർട്ട്: പ്രശാന്ത് മാധവ് ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അനിരുദ്ധ് സന്തോഷ്, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്‌റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി എന്നിവരും വാർത്താ പ്രചരണം പ്രതീഷ് ശേഖർ, പി ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്:‌ എം ആർ പ്രൊഫഷണൽ എന്നിവരുമാണ്.

Read: ഇരട്ട കഴുകൻമാർ, വെറും 20 ഡോളർ മൂല്യം; നാണയം ലേലത്തിൽ വിറ്റത് 138 കോടി രൂപയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE