‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍

By Siva Prasad, Special Correspondent (Film)
  • Follow author on
Devmohan In Sufyum Sujathayum
Ajwa Travels

സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിൽ താരമായി ഉദയംചെയ്‌ത ദേവ് മോഹൻ വളരെ വേഗത്തിലാണ്പാൻ ഇന്ത്യൻ താരമായി മാറുന്നത്. തെലുങ്കിൽ നടി സമന്തക്കൊപ്പം നായകനായി അഭിനയിക്കുന്ന ചിത്രം റിലീസിന് തയ്യാറാകുമ്പോൾ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങൾ ഡിസ്‌കഷൻ സ്‌റ്റേജിലാണ്.

എന്നാൽ, താരം വളരെ ശ്രദ്ധിച്ചാണ് ഓരോ സ്‌റ്റെപ്പും വെക്കുന്നത്. കൈനിറയെ സിനിമ എന്നതിന് പകരം വേറിട്ട രീതിയിൽ, സുരക്ഷിത അസ്‌തിത്വം രൂപപ്പെടുത്താനാണ് ദേവ് മോഹൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കിട്ടിയതെല്ലാം അഭിനയിക്കാനുള്ള ഉദ്ദേശം താരത്തിനില്ല. ഇപ്പോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ് ദേവ്.

തെലുങ്ക് ഉൾപ്പടെ 5 ഭാഷയിൽ ഒരുങ്ങുന്ന ശാകുന്തളം എന്ന ചിത്രത്തിൽ സമന്താ അക്കിനേനി ശാകുന്തളയാകുമ്പോള്‍ നായകനായ ദുശ്യന്തനാവുന്നത് ദേവ് മോഹന്‍ ആണ്. കഴിഞ്ഞ ദിവസം ദുശ്യന്തന്‍ ആയി പരുവപ്പെടാൻ നടത്തിയ വർക്ക്ഔട്ട് ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു ദേവ് മോഹന്‍.

പുരാണകഥയെ അസ്‌പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ശാകുന്തളം എന്ന ചിത്രം ഏറെ പ്രതീക്ഷ നിറഞ്ഞതാണെന്നും തന്റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നും ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ സമന്താ അക്കിനേനി പറഞ്ഞിരുന്നു. ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സമന്തയുടെ പോസ്‌റ്റും ഏറെ വൈറലായിരുന്നു.

DevMohan in Shaakuntalam
ദേവ് മോഹൻ

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയകഥ ശാകുന്തളം സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗുണാ ടീം വർക്‌സ്, ദിൽ രാജു പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നീലിമ ഗുണാ, ദിൽ രാജു, ഹൻഷിതാ റെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Samantha Akkineni Smile

മണി ശര്‍മ്മയാണ് സംഗീതം നിര്‍വഹിക്കുന്നത്. വസ്‌ത്രാലങ്കാരത്തിന് ഏറെപ്രാധാന്യമുള്ള ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം നിർവഹിക്കുന്നത് ദേശീയ അവാർഡ് ജേതാവ് നീതലുള്ളയാണ്. തെലുങ്ക് സൂപ്പർസ്‌റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹ അഭിനയരംഗത്ത് എത്തുന്നത് ശാകുന്തളത്തിലൂടെയാണ് എന്നതും മറ്റൊരു ശ്രദ്ധേയമായൊരു കാര്യമാണ്. ദുശ്യന്തന്റെ മകൻ ഭരത് രാജകുമാരനായിട്ടാണ് അല്ലു അർഹ അഭിനയിക്കുന്നത്. നേരത്തെ അനുഷ്‌ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന തെലുങ്ക് സൂപ്പര്‍ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു.

Dev Mohan and Samantha Akkineni

Most Read: ലോകത്തിന്റെ നെറുകയിലിരുന്ന് ഇനി സിനിമ കാണാം! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE