മയക്കുമരുന്ന് കേസ്; ബോളിവുഡ് താരം അർമാൻ കോലി അറസ്‌റ്റിൽ

By News Desk, Malabar News
Ajwa Travels

മുംബൈ: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് അർമാനെ അറസ്‌റ്റ്‌ ചെയ്‌തത്‌. താരത്തിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു അറസ്‌റ്റ്‌.

കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരൻ അജയ് രാജു സിങ്ങാണ് അർമാനെ സംബന്ധിച്ച് വിവരം നൽകിയത്. നിരോധിത ലഹരിമരുന്നുകള്‍ അജയ് സിങ്ങിൽ നിന്ന് പിടിച്ചെടുത്തിരുന്നു. അജയ് രാജു സിങ്ങിനെ ചോദ്യം ചെയ്‌തതിന്‌ പിന്നാലെയാണ് അര്‍മാന്‍ കോലിയുടെ വീട്ടില്‍ നർക്കോട്ടിക്‌സ്
ബ്യൂറോ റെയ്‌ഡ് നടത്തിയത്.

വീട്ടില്‍ നിന്ന് ചെറിയ അളവിൽ കൊക്കെയ്‌ൻ പിടികൂടി. എൻസിബി സംഘം ചോദ്യംചെയ്യലിനായി അര്‍മാനെ ദക്ഷിണ മുംബൈയിലെ ഓഫിസിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു . പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അര്‍മാന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മൽസരാർഥിയുമായിരുന്നു.

Also Read: ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE