ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും

By Staff Reporter, Malabar News
flight-india-bangladesh
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഉഭയകക്ഷി എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ അന്താരാഷ്‌ട്ര വിമാന സർവീസ് സെപ്റ്റംബർ 3 മുതൽ പുനഃരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ബംഗ്ളാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി വിമാന സർവീസ് പുനഃരാരംഭിക്കാൻ ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സർവീസ് വീണ്ടും തുടങ്ങുന്നത്.

ബംഗ്ളാദേശിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ഇന്നലെ നടത്തിയ ആശയ വിനിമയത്തിന് ശേഷമാണ് സെപ്റ്റംബർ 3 മുതൽ സർവീസ് പുനഃരാരംഭിക്കുന്ന കാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. ആഭ്യന്തര വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ ധാക്കയിലേക്ക് അടുത്ത വ്യാഴാഴ്‌ച മുതൽ സർവീസ് ആരംഭിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

Read Also: കോവിഡ് പ്രതിരോധം; ഐപിഎസ് ഓഫിസർമാർക്ക് ജില്ലകളുടെ ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE