ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രഗ്യാ സിംഗ്

By Syndicated , Malabar News
habibganj-railway station
Ajwa Travels

ഭോപാല്‍: ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന് ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കൂര്‍. ഭോപ്പാലില്‍നിന്നുള്ള എംപിയാണിവർ. വിമാനത്താവളത്തിന് തുല്യമായ സൗകര്യങ്ങളോടെ നവീകരിച്ച റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബര്‍ 15ലെ സന്ദര്‍ശനവേളയിലാണ് ഉൽഘാടനം ചെയ്യുക.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനജാതീയ ഗൗരവ് ദിവസില്‍ പങ്കെടുക്കാന്‍ എത്തുന്നത് ഭോപ്പാലിന് ശുഭസൂചനയാണെന്നും പ്രഗ്യാ സിംഗ് താക്കൂര്‍ ട്വീറ്റില്‍ പറഞ്ഞു. ഗോത്രവര്‍ഗ നേതാവ് ബിര്‍സ മുണ്ടയുടെ ജൻമദിനത്തില്‍ നടത്തുന്ന മെഗാ ട്രൈബല്‍ കണ്‍വെന്‍ഷനിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

Read also: ചൈന ഇന്ത്യയ്‌ക്ക് വലിയ സുരക്ഷാ ഭീഷണി തന്നെ; വിപിൻ റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE