ശ്വാസതടസം; പ്രഗ്യ സിംഗ് ഠാക്കൂറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Desk Reporter, Malabar News
Pragya-Singh-Thakur
Ajwa Travels

ന്യൂഡെൽഹി: ഭോപാൽ എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്‌ഥിതി മോശമായിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 19ന് പ്രഗ്യയുടെ ആരോഗ്യനില വീണ്ടും വഷളായതോടെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. അതിനു മുൻപ് 2020 ഡിസംബറിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എയിംസിൽ ചികിൽസ തേടിയിരുന്നു.

കടുത്ത നെഞ്ചുവേദന, ശ്വാസതടസം, ഉയർന്ന രക്‌ത സമ്മർദം എന്നീ ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രഗ്യയെ അലട്ടുന്നത്. കുറച്ച് നാളത്തേക്ക് ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

Also Read:  അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിക്കൊരുങ്ങുന്നു; അനുനയിപ്പിക്കാന്‍ പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE