ന്യൂഡെല്‍ഹി: അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപിതിയെ തുടര്‍ന്ന് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിക്കൊരുങ്ങുന്നു. സുഷ്മിതയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി നേരിട്ട് ശ്രമങ്ങൾ നടത്തും എന്നാണ് റിപ്പോർട്.
സുഷ്മിതയുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രിയങ്ക ഉറപ്പ് നല്കി. അസമില്‍ എഐയുഡിഎഫുമായി ഉള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജി സന്നദ്ധത അറിയിച്ചത്.
അതേസമയം സുഷ്മിത ദേവ് പാര്‍ട്ടി വിടില്ലെന്ന് വിഷയത്തില്‍ പ്രതികരണവുമായി അസം കോണ്‍ഗ്രസ് രംഗത്തെത്തി. അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു.
Also Read: ഡെൽഹിക്കും സ്വന്തമായി സ്കൂൾ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കും; കെജ്രിവാൾ