പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

By Trainee Reporter, Malabar News
Renowned playback singer Vani Jayaram passed away

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഹിന്ദി എന്നിവ ഉൾപ്പടെ 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് മൂന്ന് തവണ നേടിയിട്ടുണ്ട്.

വാണി ജയറാമിനെ അടുത്തിടെ പത്‌മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. സ്വപ്‌നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനമാണ് മലയാളത്തിൽ വാണി ജയറാം ആദ്യമായി ആലപിച്ചത്. തമിഴ്‌നാട്ടിലെ വെല്ലൂരിൽ 1945ൽ ആയിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർഥ പേര്.

Most Read: പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE