പുനഃസംഘടന; അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി, സുരേന്ദ്രൻ തുടരും

By News Desk, Malabar News
'One nation one election' bill
Representational Image
Ajwa Travels

തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമാരെയാണ് മാറ്റിയത്. കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷമുള്ള ആദ്യത്തെ പുനഃസംഘടനയാണിത്. പത്ത് വൈസ് പ്രസിഡണ്ടുമാരും ആറ് ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്.

വക്‌താവായ ബി ഗോപാലകൃഷ്‌ണനെ സംസ്‌ഥാന വൈസ് പ്രസിഡണ്ടാക്കി. ട്രഷറർ ആയിരുന്ന ജെആർ പത്‌മകുമാറിന് സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം നൽകി. എഎൻ രാധാകൃഷ്‌ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് തുടരും. ഇ കൃഷ്‌ണദാസാണ് ട്രഷറർ. നടൻ കൃഷ്‌ണകുമാറിനെ ദേശീയ കൗൺസിൽ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്‌ഥാനത്ത് തുടരും. ഓഫിസ് സെക്രട്ടറി ആയിരുന്ന ഗിരീശനെ ദേശീയ കൗൺസിൽ അംഗമാക്കി.

സന്ദീപ് വചസ്‌പതി, കെവിഎസ്‌ ഹരിദാസ്, ടിപി സിന്ധുമോൾ എന്നിവരെ വക്‌താക്കളായി ഉൾപ്പെടുത്തി. ജി രാമൻനായർ, എംഎസ്‌ സമ്പൂർണ എന്നിവരെ ദേശീയ കൗൺസിലിലേക്കും ഉൾപ്പെടുത്തി. ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മാറ്റിയ പലരെയും സംസ്‌ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡണ്ടുമാരായും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE