റിപ്പബ്ളിക് ദിനം; കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ചഭക്ഷണം വിതരണം നടത്തി കെപിഎഫ് ബഹ്‌റൈൻ

By Staff Reporter, Malabar News
kpf-bahrain-republic-day-programme
Ajwa Travels

മനാമ: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഇന്ന് ഉച്ചയ്‌ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ളയാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത്‌ ചടങ്ങിന്റെ ഉൽഘാടനം നിർവഹിച്ചത്.

കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ജയേഷ് വികെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി ജിതേഷ്, ചാരിറ്റിവിംഗ് കൺവീനർ ശശി അക്കരാൽ, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര, മുഹമ്മദ് നിദാൻ, ഷെരീഫ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. അൽ ഗാനാ ഗ്രൂപ്പിനും, ജോസ്, സുരേഷ് എന്നിവർക്കും, ഫുഡ് സ്‌പോൺസറായ വേണാട് റസ്‌റ്റോറന്റിനും കെപിഎഫ് പ്രസിഡണ്ട് നന്ദി അറിയിച്ചു.

Read Also: ഷെയ്ൻ നിഗം നായകനാവുന്ന ‘വെയിൽ’; ട്രെയ്‌ലർ പുറത്തുവിട്ട് മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE