യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും

By Staff Reporter, Malabar News
UAE-EMPLOYEES
Ajwa Travels

ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു മണി വരെയായിരുന്നു ഉച്ചവിശ്രമ സമയം.

വേനല്‍ കടുത്തതോടെ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാൻ ആയിരുന്നു ഈ നിയന്ത്രണം. ഏതെങ്കിലും സ്‌ഥാപനം ഈ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഈടാക്കാനും തീരുമാനിച്ചിരുന്നു.

ഇങ്ങനെ പരമാവധി 50,000 ദിര്‍ഹം വരെ ഒരു സ്‌ഥാപനത്തില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഉച്ചവിശ്രമ നിയമം തുടർച്ചയായ 17ആം വര്‍ഷവും വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതായി അധികൃതര്‍ വ്യക്‌തമാക്കി.

Read Also: നിസാമുദിൻ എക്‌സ്‌പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE