കോവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് വിലക്ക്

By Team Member, Malabar News
ganesh Chathurthi
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തി. അതേസമയം വിലക്കേർപ്പെടുത്തിയ ഡിഎംകെ സർക്കാരിന്റെ നടപടിക്കെതിരെ തമിഴ്‌നാട്ടിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ ക്ഷേത്രങ്ങളുടെ മുന്നിൽ സമരം നടത്തുകയും ചെയ്‌തു.

ഈ മാസം 10ആം തീയതിയാണ് ഗണേശ ചതുർഥി ആഘോഷിക്കുന്നത്. രോഗവ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗണേശ ചതുര്‍ഥി ദിനത്തില്‍ നടത്തിവരുന്ന ഘോഷയാത്രകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ വഴിയിൽ ഗണേശ വിഗ്രഹങ്ങൾ സ്‌ഥാപിക്കരുതെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

അതേസമയം കോവിഡ് നിലനിൽക്കുമ്പോഴും സംസ്‌ഥാനത്തെ മദ്യശാലകൾ തുറക്കുന്നുണ്ടെന്നും, അപ്പോൾ എന്തിനാണ് ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നതെന്നുമാണ് സമരക്കാർ ആരോപണം ഉന്നയിക്കുന്നത്.

Read also: ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം; 4 ജില്ലകളിൽ കളക്‌ടർമാർ മാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE