ജില്ലയിൽ കോവിഡ് രൂക്ഷമായ സ്‌ഥലങ്ങളിലെ ഇടറോഡുകൾ അടച്ചു

By Staff Reporter, Malabar News
covid_kannur
Representational Image
Ajwa Travels

കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലെ 23 ഇടറോഡുകൾ ടൗൺ പോലീസ് അടച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ പോലീസ് നടപടിയും കർശനമാക്കി.

കോവിഡുമായി ബന്ധപ്പെട്ട് 10 കേസുകളാണ് കഴിഞ്ഞ ദിവസം പോലീസ് രജിസ്‌റ്റർ ചെയ്‌തത്‌. മാസ്‌ക് ഇടാത്തതിന് 43 പേർക്കെതിരെ നടപടി എടുത്തു.

കണ്ടെയിൻമെന്റ് സോണുകളിൽ രാത്രി ഏഴുമണിക്ക് മുൻപായി തന്നെ കടകൾ അടക്കാനാണ് നിർദേശം. മറ്റിടങ്ങളിലെ സ്‌ഥാപനങ്ങളും രാത്രി എട്ട് മണിക്ക് മുൻപുതന്നെ അടക്കണം. തട്ടുകടകൾക്കും ഇത് ബാധകമാണ്. അനാവശ്യ യാത്രയ്‌ക്കും നിരോധനം തുടരുമെന്ന് പോലീസ് വ്യക്‌തമാക്കി.

അതേസമയം ഓരോ പ്രദേശത്തും ക്വാറന്റെയ്ൻ ലംഘനം അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വിവാഹം അടക്കമുള്ള ചടങ്ങുകളിൽ പോലീസ് പരിശോധന ഉണ്ടാകും.

അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്നും പോലീസ് അറിയിച്ചു. രാത്രി 9 മണിക്ക് ശേഷം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ യാത്ര ചെയ്യാവൂ.

Read Also: സിഎഫ്‌എൽടിസിയിൽ രോഗികളില്ല; ഉപയോഗിക്കാതെ നശിച്ച് ശുചിമുറികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE