ആലിയയുടെ ‘ഡാർലിങ്സ്’ തുടങ്ങി; ബോളിവുഡ് ചിത്രത്തിൽ റോഷൻ മാത്യുവും

By Staff Reporter, Malabar News
roshan mathew-darlings movie
Ajwa Travels

മലയാളികളുടെ പ്രിയ താരം റോഷൻ മാത്യു അഭിനയിക്കുന്ന പുതിയ ബോളിവുഡ് ചിത്രം ‘ഡാർലിങ്സി’ന് തുടക്കമായി. അണിയറ പ്രവർത്തകരാണ് സിനിമയുടെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഷാരൂഖ് ഖാനും ആലിയ ഭട്ടും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ആലിയ തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

ജാസ്‌മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖിന്റെ റെഡ് ചില്ലിസ് എന്റർടെയിൻമെന്റ്സും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. ആലിയയുടെ കന്നി നിർമാണ സംരംഭം കൂടെയാണിത്.

സിനിമയുടെ അണിയറ പ്രവത്തകരും അഭിനേതാക്കളും ഒന്നിച്ചിരുന്നു ചർച്ച ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകളിൽ വ്യക്‌തമാണ്‌.

റോഷനും ആലിയയ്‌ക്കും പുറമെ ഷെഫാലി ഷാ, വിജയ് വർമ്മ തുടങ്ങിയവരും ‘ഡാർലിങ്സി’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംബൈയിലെ മധ്യവർഗ ജീവിതം പശ്‌ചാത്തലമാക്കിയുള്ള ഡാർക്ക് കോമഡി ആയിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായാകും റോഷൻ എത്തുക എന്നാണ് വിവരം. റോഷൻ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ഡാർലിങ്സ്’. അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത ‘ചോക്ക്ഡാ’ണ് റോഷൻ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം.

Most Read: സ്വെയ്‌ഡ്‌ കേടുകൂടാതെ സൂക്ഷിക്കാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE