സ്വെയ്‌ഡ്‌ കേടുകൂടാതെ സൂക്ഷിക്കാം; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

By Desk Reporter, Malabar News
Ajwa Travels

ഫാഷൻ പ്രേമികളുടെ കളക്ഷനിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വെയ്‌ഡ്‌ (Suede). ജാക്കറ്റുകൾ, ഷൂ, ഷർട്ടുകൾ, പേഴ്‌സുകൾ, ഫർണിച്ചറുകൾ, മറ്റ് ഇനങ്ങൾ എന്നിവയ്‌ക്കായി സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം ലെതറാണ് സ്വെയ്‌ഡ്‌. ബേസിക് ഔട്ട് ഫിറ്റിന് ക്‌ളാസി ലുക്ക് നൽകുന്ന സ്വെയ്‌ഡ്‌ ഉൽപന്നങ്ങൾ പക്ഷെ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഏറെക്കാലം ഭംഗിയോടെ ഉപയോഗിക്കാൻ സാധിക്കൂ.

നിങ്ങളുടെ സ്വെയ്‌ഡ്‌ വൃത്തിയായി ഉപയോഗിക്കാൻ ചില ടിപ്‌സ് ഇതാ;

  • പ്രധാനമായും ശ്രദ്ധിക്കേണ്ടത് മഴക്കാലത്ത് സ്വെയ്‌ഡ്‌ ഉപയോഗിക്കാതിരിക്കാനാണ്.
  • മഴക്കാലമല്ലെങ്കിലും ഇവയിൽ വെള്ളം പറ്റാൻ സാധ്യതയുണ്ട്. അതിനാൽ വാട്ടർ പ്രൂഫിങ് ശ്രദ്ധിക്കണം. അനുയോജ്യമായ വാട്ടർ റിപ്പല്ലന്റ് സ്‌പ്രേ വാങ്ങി ഉപയോഗിക്കാം. ആദ്യം ഒരു ഭാഗത്ത് മാത്രം പരീക്ഷിച്ച് നോക്കിയതിന് ശേഷം പൂർണമായും ഉപയോഗിക്കുക.
  • അഴുക്കും കറയും കളയാൻ സോഫ്റ്റ് ബ്രിസിൽ ഉള്ള ബ്രഷ് ഉപയോഗിക്കുക. ഈ ബ്രഷും ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും വൃത്തിയാക്കി വെക്കണം.
  • രാത്രിയിൽ ബേബി പൗഡറോ കോൺ സ്‌റ്റാർച്ചോ വിതറി വെക്കുക. രാവിലെ ഇത് ബ്രഷ് ഉപയോഗിച്ച് തുടച്ചു മാറ്റുക.

സ്വെയ്‌ഡ്‌ ഉപയോഗിക്കുന്നവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം കറയാണ്. എങ്ങനെയാണ് കറ കളയേണ്ടതെന്ന് നോക്കാം;

  • പെൻസിൽ ഇറേസർ ഉപയോഗിച്ച് അഴുക്കുള്ള ഭാഗത്ത് വട്ടത്തിൽ ഉരയ്‌ക്കുക. ഇതിലൂടെ കറ ഇളകുന്നില്ലെങ്കിൽ വൃത്തിയുള്ള ഒരു ഉണങ്ങിയ തുണിയിൽ അൽപം വിനാഗിരി ഉപയോഗിച്ച് പതുക്കെ തുടച്ചെടുക്കുക. സ്വെയ്‌ഡ്‌ അധികം നനയാതിരിക്കാൻ ശ്രദ്ധിക്കണം. കറ കളഞ്ഞതിന് ശേഷം യോജിച്ച ബ്രഷ് ഉപയോഗിച്ച് സ്വെയ്‌ഡ്‌ മൃദുവായി ബ്രഷ് ചെയ്യുക.
  • സ്വെയ്‌ഡിൽ ഏതെങ്കിലും ദ്രാവകം വീണാൽ ഉടൻ തന്നെ ബ്‌ളോട്ടിങ് പേപ്പർ ഉപയോഗിച്ച് കഴിയുന്നത്രയും തുടച്ചെടുക്കുക. ശേഷം സ്വെയ്‌ഡ്‌ ബ്രഷോ ഇറേസറോ ഉപയോഗിച്ച് കറ നീക്കാം.

Most Read:  ആകാശത്തിലെ ‘അൽഭുത ഹോട്ടൽ’; വാടക ലക്ഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE