‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് മേയ് 20ന്

By Film Desk, Malabar News
RRR
Ajwa Travels

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 20നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.

ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ് സീ5 പ്ളാറ്റ്ഫോമിലും ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്‌സിലുമാകും ലഭ്യമാകുക.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ‘ആർആർആർ’ തിയേറ്ററിലെത്തിയത്. 650 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ആയിരം കോടി ക്ളബ്ബിൽ ഇടംനേടിയ ചിത്രത്തിൽ ബോളിവുഡ് താരം ആലിയ ഭട്ടും വേഷമിട്ടിരുന്നു. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്‌തത്‌.

Most Read: പൂരപ്പറമ്പില്‍ വിതരണത്തിനായി ‘സവര്‍ക്കർ’ ബലൂണുകളും മാസ്‌കുകളും; പിടിച്ചെടുത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE