പൂരപ്പറമ്പില്‍ വിതരണത്തിനായി ‘സവര്‍ക്കർ’ ബലൂണുകളും മാസ്‌കുകളും; പിടിച്ചെടുത്തു

By News Bureau, Malabar News
Ajwa Travels

തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വെച്ച വിഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌കുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്‌ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും വിതരണം ചെയ്യാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് പോലീസ് നടപടി. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുളള എയര്‍ ബലൂണുകളും മാസ്‌കും പൊലീസ് കണ്ടെടുത്തത്. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.

തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ സവര്‍ക്കറുടെ ചിത്രം വെച്ച കുട ഉള്‍പ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോഥാന നായകര്‍ക്കും ഇടയിലായിരുന്നു സവര്‍ക്കറിനേയും ഉള്‍പ്പെടുത്തിയിരുന്നത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കുട പിന്നീട് പിന്‍വലിക്കുകയായിരുന്നു.

Most Read: മത വിദ്വേഷ പ്രസംഗം; പിസി ജോർജിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE