വില കൂടിയിട്ടും ഇന്ത്യൻ തേയില വിടാതെ റഷ്യ; ഇരട്ടി വാങ്ങാൻ തയ്യാർ

By K Editor, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള തേയില ഇറക്കുമതി റഷ്യ വർധിപ്പിച്ചു. പ്രീമിയം തേയില പോലും വലിയ തോതിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ റഷ്യ ഇന്ത്യയിൽ നിന്ന് തേയില വാങ്ങുന്നത് വർധിപ്പിച്ചതായാണ് റിപ്പോർട്.

രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന തേയിലയുടെ വിലയിൽ 50 ശതമാനം വർധനവുണ്ടായിട്ടും റഷ്യ തേയില വാങ്ങുന്നത് വർധിപ്പിക്കുകയാണുണ്ടായത്. റഷ്യ പ്രധാനമായും രണ്ട് തരം തേയിലയാണ് വാങ്ങുന്നത്. ഒന്ന് പരമ്പരാഗത രീതിയിൽ നിർമിച്ച ലൂസ് ലീഫ് തേയിലയും മറ്റൊന്ന് സിടിസി തേയിലയും. പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ചായക്ക് കൂടുതൽ നിറവും രുചിയും ഉണ്ടാകും. അതേസമയം, ചായക്ക് കൂടുതൽ ശക്‌തമായ കയ്‌പുള്ള രുചിയുണ്ടാകും. റഷ്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ലൂസ് ലീഫ് തേയിലയാണ്. അതിനാൽ അതിന്റെ വില 50 ശതമാനത്തോളം ഉയർന്നു.

Read also: ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE