ശബരിമല; മണ്ഡലകാല പൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

By Team Member, Malabar News
Malabarnews_sabarimala
Representational image
Ajwa Travels

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തില്‍ മണ്ഡലകാല പൂജകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മണ്ഡലകാല ദര്‍ശനത്തിനായി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ സമ്പ്രദായത്തിലൂടെ പ്രവേശനം നല്‍കും. ഇതിനായുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും. ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പ് വരുത്തണം. ഭക്തരുടെ പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ തീരുമാനങ്ങള്‍ക്കായി 28 ന് ഉന്നതതലയോഗം ചേരും. പോലീസും ആരോഗ്യവകുപ്പും ചേര്‍ന്നായിരിക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത്.

മണ്ഡലകാല ജോലിക്ക് സന്നിധാനത്തെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കും താമസ സൗകര്യത്തിനായുള്ള നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററായി എഡിജിപി ഡോ. ഷെയ്‌ക്‌ ദര്‍വേശ് സാഹിബിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഒപ്പം തന്നെ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജിമാരായ പി പ്രകാശ്, സഞ്ജയ് കുമാര്‍ എന്നിവരും ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമലയില്‍ കോര്‍ഡിനേറ്റര്‍മായി പ്രവര്‍ത്തിക്കും.

Read also : കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE