മേടമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും

By Trainee Reporter, Malabar News
Representational image
Ajwa Travels

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. നാളെ മുതൽ ഈ മാസം 18 വരെ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കും.

48 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവർക്കുമാണ് ദർശനത്തിന് അനുമതി. 14ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18ന് രാത്രി ഹരിവരാസനം പാടി നട അടക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉദയാസ്‌തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും.

Read also: കടപ്പുറം ഉറങ്ങാതെ തിരഞ്ഞു; പ്രാർഥനകൾ വിഫലം; കണ്ണീരോർമയായി അജ്‌മൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE