ശബരീനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ അറസ്‌റ്റിലായി ജാമ്യം ലഭിച്ച കെഎസ്‌ ശബരീനാഥൻ ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകും. ഇന്ന് മുതൽ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യവ്യവസ്‌ഥ. ശബരീനാഥന്റെ ഫോൺ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.

അതേസമയം, ശബരീനാഥനെ ജാമ്യത്തിൽ വിട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭയിൽ അറസ്‌റ്റിനെതിരെ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ശബരീനാഥന്റെ നാടകീയ അറസ്‌റ്റിനോടുവിൽ പോലീസിന്റെ കസ്‌റ്റഡി അപേക്ഷ തള്ളി ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്.

Most Read: നിക്ഷേപത്തുകയുടെ മൂന്നിരട്ടി വാഗ്‌ദാനം; ക്രിപ്‌റ്റോ തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE