പള്ളിയിൽ പ്രവേശനം 40 പേർക്ക് മാത്രം; ഇളവിൽ അവ്യക്‌തതയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

By News Desk, Malabar News
sadiq ali thangal
Ajwa Travels

മലപ്പുറം: പെരുന്നാൾ അനുബന്ധിച്ച് പള്ളിയിൽ 40 പേരെ പ്രവേശിപ്പിക്കാമെന്ന ഇളവിൽ അവ്യക്‌തതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാൽപ്പത് ആളുകളെ നിജപ്പെടുത്തുക എന്നത് പ്രയാസകരമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. നിയന്ത്രണം നാട്ടിൽ പ്രശ്‍നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും. വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശിക്കാനാകൂ എന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ എടുക്കാൻ സൗകര്യം ഇല്ലാത്ത സാഹചര്യം നിലവിലുണ്ട്. നമസ്‌കാരത്തിന് കാർമികത്വം വഹിക്കുന്നവർ മുഴുവൻ വാക്‌സിൻ എടുത്തിട്ടില്ല. ഗവൺമെന്റിന് ആത്‌മാർഥത ഉണ്ടെങ്കിൽ ഇളവിലെ സങ്കീർണത ഒഴിവാക്കി ലളിതമാക്കണം. ‘കുരുടൻ ആനയെ കണ്ടത് പോലെയാണ്’ ഗവൺമെന്റിന്റെ സമീപനമെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി.

Also Read: കഞ്ചാവ് മാഫിയ പോലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതിയടക്കം 11 പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE