ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; അടിയന്തര നിയമ നടപടി വേണമെന്ന് ഐഎംഎ

By Syndicated , Malabar News
Safety of health workers
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി വൈകിയാൽ കടുത്ത പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച വിഷയത്തിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് വൈകുന്നതിനെ തുടർന്നാണ് ഐഎംഎ നിലപാട് കടുപ്പിച്ചത്.

ഐഎംഎ പ്രസിഡണ്ട് ഡോ. പിടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അടിയന്തര നടപടി ആവശ്യപ്പെട്ടു. കൂടാതെ സംസ്‌ഥാന പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ഡോ. പി ടി സക്കറിയ വ്യക്‌തമാക്കി. കോവിഡ് ഭീഷണികൾക്ക് ഇടയിൽ ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ നേതൃത്വം അറിയിച്ചു.

Read also: ‘വിസ്‌മയക്ക്‌ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല’; മന്ത്രി വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE