സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്‌ഥനായി എത്തുന്ന ചിത്രം ‘അന്താക്ഷരി’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വിപിന്‍ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സോണി ലിവ് ഓടിടി പ്ളാറ്റ്ഫോമിലൂടെ ഉടൻ പ്രദർശനത്തിനെത്തും.
കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അന്താക്ഷരി ഏറെ ഇഷ്‌ടപ്പെടുന്ന ദാസ് എന്ന പോലീസ് ഉദ്യോഗസ്‌ഥനെയാണ് സൈജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ‘അന്താക്ഷരി’ സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെൻസിന്റെ ബാനറിൽ അല്‍ ജസം അബ്‌ദുള്‍ ജബ്ബാർ എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്.
സൈജു കുറുപ്പിന് പുറമെ സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. മുദ്ദുഗൗ എന്ന ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബബ്‌ലു അജു ആണ് ഛായാഗ്രാഹകൻ.
Most Read: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ