കെഎസ്‌ആർടിസിയിലെ ശമ്പള വിതരണം; പട്ടിണി മാർച്ച് നടത്താൻ ബിഎംഎസ്

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് ബിഎംഎസ്‌ പട്ടിണിമാർച്ച് നടത്തും. കെഎസ്‌ടിഇ സംഘിന്റെ നേതൃത്വത്തിലുള്ള മാർച്ചിൽ കെഎസ്‌ആർടിസി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്‌തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന മാർച്ച് ബിഎംഎസ് സംസ്‌ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്‌ണൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്യും.

ജൂലൈ 20 ആയിട്ടും ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിട്ടില്ല. സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇത്തവണ ശമ്പളം നൽകാൻ 65 കോടി രൂപയുടെ സഹായം വേണമെന്നാണ് ആവശ്യം. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർഥന ധനവകുപ്പ് നിരസിച്ചിരുന്നു

Most Read: വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; മനുഷ്യാവകാശ ലംഘനം, പ്രതികൾക്ക് ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE